കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം ഖാദി ഫെസ്റ്റ് 2026ന്റെ ജില്ലാതല ഉദ്ഘാടനം 27ന് രാവിലെ 11.30ന് കാക്കനാട് കളക്ടറേറ്റ് അങ്കണത്തില്‍ മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഉമാ തോമസ് എംഎല്‍എ ആദ്യ വില്പനയും തൃക്കാക്കര മുനിസിപ്പല്‍ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി സമ്മാനക്കൂപ്പണ്‍ വിതരണവും നിര്‍വഹിക്കും.
ഓഗസ്റ്റ് 25 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാണ്. സമ്മാന പദ്ധതിയിലൂടെ ഇലക്ട്രിക് കാര്‍, ഇലക്ട്രിക് സ്കൂട്ടര്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവ നേടാനുള്ള അവസരവും സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/ ബാങ്ക് ജീവനക്കാര്‍ക്കായി ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.